Pranav Mohanlal
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിനു സിനിമയില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. പ്രണവ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു പറച്ചില്‍. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രണവ് അഭിനയിക്കാന്‍ താല്‍പര്യക്കുറവൊന്നും ഇല്ലെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറയുന്നത്.
പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. എന്നാല്‍ പ്രണവിന് ഇഷ്ടമില്ലാത്തത് സ്റ്റാര്‍ഡം ആണെന്നും വിനീത് പറഞ്ഞു. ‘ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നുള്ളത് പലരുടെയും തെറ്റായ ധാരണയാണ്. അവന് അഭിനയിക്കാന്‍ നല്ല ഇഷ്ടമാണ്. പക്ഷേ അവന് ഇഷ്ടമല്ലാത്തത് സ്റ്റാര്‍ഡമാണ്. എപ്പോഴും ലൈംലൈറ്റില്‍ തന്നെ നില്‍ക്കണമെന്നുള്ളതും ആളുകള്‍ എപ്പോഴും ശ്രദ്ധിക്കുന്നതും അവന് ഇഷ്ടമല്ല. ഒരു ജിപ്സി മോഡ് ആണ്. സഞ്ചാരിയാണ് അവന്‍ എപ്പോഴും,’
‘ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് എന്‍ജോയ് ചെയ്യുന്ന ഒരാളാണ്. അവന്റെ ബാക്കി ഇഷ്ടങ്ങള്‍ പോലെ ഒന്നാണ് അഭിനയവും. അവന്‍ റോക്ക്ക്ലൈമ്പ് ചെയ്യുന്ന അതേ പാഷനോടെയാണ് അഭിനയിക്കുന്നതും. അതേ പാഷനോടെയാണ് അവന്‍ മ്യൂസിക് കമ്പോസ് ചെയ്യുന്നതും പാട്ടുകള്‍ എഴുതുന്നതും.ഇതെല്ലാം അവന്റെ ഇഷ്ടമുള്ള കാര്യങ്ങളാണ്. എനിക്ക് അവനെ അത്രയ്ക്ക് മനസ്സിലായത് കൊണ്ടാണ് ഞാന്‍ ഈ പറയുന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…