Categories: latest news

സ്ത്രീകള്‍ പ്രതിഫലം കുറച്ചാലേ സിനിമ മുന്നോട്ട് പോകൂ എന്ന് ചില ആളുകള്‍ പറയും: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.

നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.

ഇപ്പോള്‍ സിനിമയിലെ സ്ത്രീ പുരുഷ വിവേചനത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഞാന്‍ പോയി പണം ചോദിച്ചാല്‍ തര്‍ക്കിച്ച് അതില്‍ കുറവ് വരുത്തും. സ്ത്രീകള്‍ പ്രതിഫലം കുറച്ചാലേ സിനിമ മുന്നോട്ട് പോകൂ എന്നാണ് ചില ആളുകള്‍ പറയുന്നത്. അതെനിക്ക് വിഷമം തോന്നും. എന്തുകൊണ്ട് ഒരുപാട് കാശ് വാങ്ങുന്നവരോട് ഒരു ലക്ഷവും രണ്ട് ലക്ഷവും കുറയ്ക്കാന്‍ പറയുന്നില്ല. വേറൊരു ആര്‍ട്ടിസ്റ്റ് വന്ന് 25 ലക്ഷം ചോദിച്ചാല്‍ അത് കൊടുക്കും. പക്ഷെ എന്നെ പോലെ ഒരു ലേഡി ആര്‍ട്ടിസ്റ്റ് പത്ത് ലക്ഷം ചോദിച്ചാല്‍ അഞ്ച് ലക്ഷമോ മൂന്ന് ലക്ഷമോ കുറയ്ക്കാന്‍ നില്‍ക്കും. കുറച്ചില്ലെങ്കില്‍ ഇവര്‍ അപ്പുറത്തേക്ക് പോകും. വേറെ ഓപ്ഷനുണ്ട് എന്നും മഞ്ജു പിള്ള പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

17 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

17 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

17 hours ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago