Unni Mukundan
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ജയ് ഗണേഷ്’ ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് താരം നല്‍കുന്നത്. ഒരു അഭിമുഖത്തിനിടെ മലയാളത്തിലെ പ്രമുഖ അഭിനേത്രിയെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്ത സംഭവം ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. മറ്റാരുമല്ല ആ നടി, ജയ് ഗണേഷ് സിനിമയില്‍ ഉണ്ണി മുകുന്ദന്റെ നായികയായ മഹിമ നമ്പ്യാരാണ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ ഉണ്ണിയും മഹിമയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് എന്തൊക്കെയോ കാരണങ്ങളാല്‍ താന്‍ മഹിമയെ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
അന്ന് ബ്ലോക്ക് ചെയ്ത മഹിമ ഇന്ന് തന്റെ സിനിമയിലെ നായികയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫോണിലെ ബ്ലോക്ക് മാറ്റി പരസ്പരം നല്ല സൗഹൃദത്തിലാണെന്നും താരം പറഞ്ഞു. എന്നാല്‍ ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്തെന്ന് ഉണ്ണി വെളിപ്പെടുത്തിയില്ല.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…