Categories: latest news

സവര്‍ക്കറെ ‘തേച്ച്’ പ്രേക്ഷകര്‍; പടം കാണാന്‍ ആരുമില്ല !

വി.ഡി.സവര്‍ക്കറുടെ ജീവിതകഥ പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ വന്‍ പരാജയത്തിലേക്ക്. കേരളത്തില്‍ മിക്കയിടത്തും ചിത്രത്തിന്റെ ഒരു ഷോ പോലും ഇല്ല. ബോക്സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയ അജണ്ടയും സിനിമ മോശമായതുമാണ് ബോക്സ്ഓഫീസിലെ തകര്‍ച്ചയ്ക്കു കാരണം. സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് സംവിധായകന്‍ രണ്‍ദീപ് ഹൂഡ തന്നെ തുറന്നുപറഞ്ഞു.

രണ്‍ദീപ് ഹൂഡയുടെ കന്നി സംവിധാന സംരഭമായ വീര്‍ സവര്‍ക്കര്‍ മാര്‍ച്ച് 22 നാണ് തിയറ്ററുകളിലെത്തിയത്. ഹൂഡ തന്നെയാണ് ചിത്രത്തില്‍ നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. ഈ വേഷം ചെയ്യാന്‍ വേണ്ടി ഹൂഡ ശരീരഭാരം 60 കിലോയായി കുറച്ച് വലിയ വാര്‍ത്തയായിരുന്നു.

സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ചെയ്തു പത്താം ദിവസം വെറും 1.90 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ചിത്രത്തിനു ഇതുവരെ കളക്ട് ചെയ്യാന്‍ സാധിച്ചത് 15.85 കോടി മാത്രം. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും ചിത്രത്തിനു സാധിച്ചിട്ടില്ല.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ആളാണ് സവര്‍ക്കറെന്ന് സ്ഥാപിക്കാനാണ് ഹൂഡ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ഹിന്ദി, മറാത്തി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago