Deepak Parambol and Aparna Das
നടന്‍ ദീപക് പറമ്പോല്‍ വിവാഹിതനാകുന്നു. സിനിമ മേഖലയില്‍ നിന്നുള്ള അഭിനേത്രിയാണ് വധു. ‘ഞാന്‍ പ്രകാശന്‍’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അപര്‍ണ ദാസാണ് ദീപക്കിന്റെ ജീവിതസഖി. ഇരുവരുടെയും പ്രണയ വിവാഹമാണ്. ഈ മാസം 24 ന് വടക്കഞ്ചേരി വള്ളിയോട് വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്.
വിനീത് ശ്രീനിവാസന്‍ ചിത്രം ‘മലര്‍വാടി ആര്‍ട്‌സ് ക്ലബി’ലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്ക് എത്തിയത്. തട്ടത്തില്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ക്യാപ്റ്റന്‍, ബി ടെക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഒട്ടേറെ നല്ല സിനിമകളില്‍ ദീപക് അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ആണ് വരാനിരിക്കുന്ന ചിത്രം.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തില്‍ തമിഴകത്ത് അരങ്ങേറിയ അപര്‍ണ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി മികച്ച പ്രകടനം നടത്തിയിരുന്നു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെ ഒടുവില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…