Categories: latest news

ഗുണ്ടയെ ചോദ്യം ചെയ്യുന്നതുപോലെയാണ് എന്നെയും ചോദ്യം ചെയ്തത്: ഉണ്ണി മുകുന്ദന്‍

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.

മേപ്പടിയാന്‍ സിനിമയുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളില്‍ പെട്ടിരുന്നു. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടന്നത്. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. അന്ന് ഞാന്‍ ഇഡി ഓഫീസില്‍ പോയപ്പോള്‍ എന്റെ കൂടെ ഇരുത്തിയത് ഭയങ്കര ?ഗുണ്ടയെയാണ്. ഇയാളോട് സംസാരിക്കുന്ന അതേ രീതിയിലാണ് എന്നോട് സംസാരിച്ചത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

10 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

17 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

17 hours ago