Categories: latest news

വര്‍ഷങ്ങള്‍ മുന്‍പ് പറഞ്ഞതു അതേപടി സാധ്യമാക്കി പൃഥ്വിരാജ്; ഇത് അഹങ്കാരമല്ല, കോണ്‍ഫിഡന്‍സ്

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. മലയാളത്തിലെ എല്ലാ റെക്കോര്‍ഡുകളും ആടുജീവിതം മറികടക്കുമെന്നാണ് പ്രവചനം. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് അതിഗംഭീര പ്രകടനമാണ് നടത്തിയത്. മലയാളത്തിനു പുറത്തും ആടുജീവിതവും പൃഥ്വിരാജുമാണ് സംസാര വിഷയം. അതിനിടയിലാണ് പൃഥ്വിരാജിന്റെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Prithviraj

മലയാള സിനിമ തന്റെ പേരില്‍ എവിടെയെങ്കിലും അറിയപ്പെടുമെന്നാണ് ഈ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത്. കൈരളി ടിവിക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസാണ് അന്ന് അഭിമുഖം നടത്തിയത്. ‘ ഞാന്‍ എന്റെ അഭിനയ ജീവിതം തീരുന്നതിനു മുന്‍പ് മലയാള സിനിമ എന്റെ പേരില്‍ എവിടെയെങ്കിലും അറിയപ്പെടും. അത് വാശിയാണ്, കോണ്‍ഫിഡന്‍സാണ്, വിശ്വാസമാണ്. മലയാള സിനിമയ്ക്ക് എനിക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്ന ഏക സമര്‍പ്പണമാണ്.’ പൃഥ്വിരാജ് പറയുന്നു.

ഇന്നലെയാണ് ആടുജീവിതം റിലീസ് ചെയ്തത്. നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പട്ടിണി കിടന്നും അപകടകരമാം വിധം ശരീരഭാരം കുറച്ചുമാണ് പൃഥ്വി നജീബിലേക്ക് പരകായ പ്രവേശം നടത്തിയത്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

24 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

28 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

32 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago