Categories: latest news

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ എഫക്ട്; ഗുണ കേവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ഹിറ്റായതോടെ കൊടൈക്കനാലിലെ ഗുണ കേവിലേക്ക് സഞ്ചാരികളുടെ അഴുക്ക്. സംവിധായകന്‍ ചിദംബരമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഗുണകേവില്‍ 2016 ല്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ അപകടത്തെ കേന്ദ്രീകരിച്ചാണ് ചിദംബരം സിനിമ ഒരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന പ്രദേശത്ത് നിന്നും 11 യുവാക്കള്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും അതിലൊരാള്‍ ഗുണ കേവ്‌സില്‍ കുടുങ്ങുന്നതും തുടര്‍ന്നുള്ള സംഭവവികാസവുമാണ് സിനിമയില്‍ പറയുന്നത്.

സിനിമ ഇറങ്ങിയതുമുതല്‍ ഇവിടേക്കും സഞ്ചാരികളുടെ ഒഴുക്കാണ്. അര ലക്ഷത്തോളം പേരാണ് ചുരുങ്ങിയ സമയത്തിനുള്ള ഗുണ കേവ് കാണാനും ഇവിടെ നിന്നും ഫോട്ടോ എടുക്കാനുമായും എത്തിക്കൊണ്ടിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

11 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

11 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

11 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago