Fahad Faasil
നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. തന്റെ പുതിയ സിനിമയായ ആവേശത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യം ഫഹദ് നേരിട്ടത്. ഒരു കലാലയത്തില്‍ നടക്കുകയായിരുന്ന പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു വിദ്യാര്‍ഥിനി ഫഹദിനോടു ചോദിക്കുകയായിരുന്നു.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ഫഹദിന്റെ അഭിപ്രായം എന്താണെന്നാണ് വിദ്യാര്‍ഥിനി ചോദിച്ചത്. ‘ എന്റെ നിലപാട് ഞാന്‍ പറയാം. ഇനി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. അവര്‍ നടത്തിയ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്,’ ഫഹദ് പറഞ്ഞു.
ഫഹദ് ഫാസില്‍, ആശിഷ് വിദ്യാര്‍ഥി, മന്‍സൂര്‍ അലി ഖാന്‍, സജിന്‍ ഗോപു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആവേശം ജിത്തു മാധവന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ഹിറ്റായ രോമാഞ്ചത്തിന്റെ സ്പിന്‍ ഓഫ് ആണിത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…