Categories: latest news

കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ മദ്യപിച്ചു, പ്രണവിനൊപ്പം; സൗഹൃദം പറഞ്ഞ് ധ്യാന്‍

ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ മലയാളികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ ശേഷം’. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ചും ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമ സെറ്റിലെ രസകരമായ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ധ്യാന്‍.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് താന്‍ ഈ സിനിമയുടെ സെറ്റില്‍വെച്ച് മദ്യപിച്ചതെന്നും അത് പ്രണവിന്റെ ഒപ്പം ആയിരുന്നെന്നും ധ്യാന്‍ പറയുന്നു. വലിയൊരു താരത്തിന്റെ മകനാണ് എന്ന് തോന്നാത്ത രീതിയിലാണ് പ്രണവ് എല്ലാവരോടും പെരുമാറുന്നതെന്നും ധ്യാന്‍ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pranav Mohanlal

‘ അപ്പുവിനെ (പ്രണവ്) കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് ഓര്‍മകള്‍ ഉണ്ട്. പുള്ളിക്ക് മലയാളം എഴുതാനും വായിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ട്. സ്‌ക്രിപ്റ്റ് മൊത്തം ഇംഗ്ലീഷിലാക്കി, ഞാന്‍ അടക്കമുള്ള കോ ആര്‍ട്ടിസ്റ്റിന്റെ ഡയലോഗുകള്‍ അടക്കം ഇംഗ്ലീഷിലാക്കി പഠിച്ചിട്ടാണ് അപ്പു വന്നത്. ലാല്‍ സാറിന്റെ മകനാണെന്ന ഫീലിങ് അവന്‍ തരില്ല. എല്ലാവരോടും ഒരുപോലെയാണ് പെരുമാറ്റം. അയാളുടെ പേഴ്‌സണാലിറ്റിയോട് നമുക്കൊരു ഇഷ്ടം തോന്നുന്നത് അതുകൊണ്ടൊക്കെയാണ്. ഞാന്‍ കുറേ നാളായി മദ്യപാനം പരിപാടിയില്ല. കുറേ നാളുകള്‍ക്ക് ശേഷം ഞാന്‍ ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ് അടിക്കണമെന്ന് ആഗ്രഹിച്ചത് അപ്പുവിന്റെ കൂടെയാണ്. ഒരു പെഗ് അടിക്കണമെന്ന് പറഞ്ഞ് അപ്പു നീട്ടിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമയുടെ സെറ്റില്‍ വെച്ച് ഞാന്‍ ഒരു പെഗ് അടിക്കുന്നത്.’ വിനീത് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 days ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago