Prithviraj in Aadujeevitham
ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം, The Goat Life’ അതിഗംഭീരമെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് പ്രീമിയര്‍ ഷോ കഴിഞ്ഞതിനു പിന്നാലെയാണ് ചിത്രത്തിന്റെ ആദ്യ റിവ്യൂ പുറത്തുവന്നത്. തെലുങ്കില്‍ ആടുജീവിതത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രിവ്യൂവിന് ശേഷം പ്രമുഖ സംവിധായകര്‍ അടക്കം ആടുജീവിതത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.
ഒരു വിഷ്വല്‍ മാജിക്ക് എന്നാണ് പ്രീമയര്‍ കണ്ട ശേഷം പലരുടെയും പ്രതികരണം. പൃഥ്വിരാജിന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്നും റിവ്യുവില്‍ പറയുന്നു. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥ്വിരാജിനു ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് ഉറപ്പാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
മാര്‍ച്ച് 28 നാണ് വേള്‍ഡ് വൈഡായി ആടുജീവിതം റിലീസ് ചെയ്യുക. പ്രീ ബുക്കിങ് ഇതിനോടകം ഒരു കോടി കടന്നു. എ.ആര്‍.റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…