Premalu Film
ബോക്‌സ്ഓഫീസില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’വിന്റെ ജൈത്രയാത്ര. മലയാളത്തിനു പുറത്ത് തമിഴിലും തെലുങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 115 കോടി കടന്നു. കേരളത്തില്‍ നിന്നു മാത്രം 57 കോടിയിലേറെ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. രജനികാന്ത് ചിത്രം ജയിലറിന്റെ കേരള കളക്ഷനെ പ്രേമലു മറികടന്നു എന്നതാണ് ശ്രദ്ധേയം.
കേരള ബോക്‌സ്ഓഫീസിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രേമലു ഇപ്പോള്‍. വിജയ് ചിത്രം ലിയോയുടെ കളക്ഷന്‍ ഉടന്‍ തന്നെ പ്രേമലു മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 15 ലക്ഷം മാത്രമായിരിന്നു പ്രേമലുവിന്റെ പ്രീ സെയില്‍, ആദ്യദിനം കേരള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് ഒരു കോടിയില്‍ താഴെയും ! അവിടെ നിന്നാണ് മലയാളവും കടന്നുള്ള പ്രേമലുവിന്റെ സൂപ്പര്‍ഹിറ്റ് യാത്ര.
മമിത ബൈജു, നസ്ലന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍ എന്നിവരാണ് പ്രേമലുവില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…