Categories: latest news

‘മറ്റൊരു വിവാഹം കഴിച്ചൂടെ’ ആരാധികയുടെ ചോദ്യത്തിനു ആര്യയുടെ മറുപടി ഇങ്ങനെ

ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം ഷോയില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകര്‍ അറിഞ്ഞു തുടങ്ങിയത്. വിവാഹ മോചിതയായ ആര്യക്ക് അതിനുശേഷം മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതും പരാജയപ്പെട്ടു. ഇപ്പോള്‍ ഇതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഒരു ആരാധിക ‘ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ’ എന്ന ചോദ്യവുമായി എത്തിയത്. അതിന് ആര്യ കൃത്യമായ മറുപടി നല്‍കി. ‘ഞാന്‍ എന്തിന് വിവാഹിതയാകണം..? ഞാന്‍ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ’ എന്നാണ് മറുപടിയായി ആര്യ പറഞ്ഞത്. തന്റെ ജീവത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി മകളാണെന്നും ആര്യ പറയുന്നുണ്ട്.

രോഹിത് സുശീലന്‍ ആണ് ആര്യയുടെ ആദ്യത്തെ ജീവിതപങ്കാളി. ഖുശി എന്നാണ് ആര്യയുടെ മകളുടെ പേര്. മകള്‍ ഇപ്പോള്‍ ആര്യക്കൊപ്പമാണ്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

8 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago