Suresh Gopi and Mammootty
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ സുരേഷ് ഗോപിയും. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് പുറമേയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നത്. സിനിമ ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ‘വിക്രം’ പോലെ ഒരു മള്‍ട്ടി സ്റ്റാര്‍ പടമായിരിക്കും ഇതെന്നാണ് വിവരം. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ തിരക്കുകള്‍ക്ക് ശേഷം മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഏപ്രിലില്‍ ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പ്രധാനമായും യുഎസ്, യുകെ, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച സിനിമയാണ് മഹേഷ് നാരായണന്‍ പിന്നീട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ പോകുന്നത്. ഇന്ത്യന്‍ 2 ചിത്രത്തിനു വേണ്ടിയാണ് കമല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…