Categories: latest news

ഷക്കീല ഉദ്ഘാടനം ചെയാതാല്‍ എന്താ പ്രശ്‌നം: നവ്യ ചോദിക്കുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോഴിതാ ഒരു ചടങ്ങിനിടെ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഷക്കീലയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഷക്കീല എന്ന നടി ഈ അമ്പലത്തില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ എത്തി. അന്ന് അവര്‍ക്ക് സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. അവരെ അമ്പലത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അവര് ചോദിച്ചുവത്രേ എന്നെപ്പോലെയൊരു നടി അമ്പലത്തിലെ ഉദ്ഘാടനത്തിനോ? ‘ എന്ന്. അപ്പോള്‍ ക്ഷണിക്കാന്‍ പോയ ആള്‍ പറഞ്ഞു ഭഗവാന്റെ മുന്നില്‍ നല്ലതോ ചീത്തയോ ഇത്തരത്തിലുള്ളത് അത്തരത്തിലുള്ളത് എന്നൊന്നുമില്ല. ഞങ്ങള്‍ക്കൊക്കെ അമ്പലത്തില്‍ പോയി തൊഴാമെങ്കില്‍ നിങ്ങള്‍ക്കും അമ്പലത്തില്‍ വരാം. മറ്റെല്ലാ നടിമാര്‍ക്കും അമ്പലങ്ങളില്‍ ഇനാഗുറേഷന്‍ ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും ഇനാഗുറേഷന്‍ ചെയ്യാം. ഈ പറഞ്ഞ ആള്‍ ആരാണെന്ന് എനിക്കറിയില്ല അദ്ദേഹമാരാണെന്നും എന്താണെന്നും എനിക്കറിയില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും, അതിന് ഇരയായിട്ടുണ്ട്; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

15 hours ago

യഥാര്‍ത്ഥ അച്ഛനില്‍ നിന്നും മകളെ അകറ്റിയോ; മറുപടിയുമായി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

15 hours ago

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…

20 hours ago

ഗംഭീര പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

20 hours ago

അടിപൊളി ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

20 hours ago

ചിരിച്ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago