സംവിധായകന്‍ നടന്‍ എന്നീ നിലകളില്‍ എല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സിദ്ധാര്‍ത്ഥി ഭരതന്‍. അമ്മ കെപിഎസി ലളിതയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്കാണ് താരം ആദ്യ എത്തിയതെങ്കിലും പിന്നീട് അച്ഛനെപ്പോലെ തനിക്ക് സംവിധാനവും വഴങ്ങും എന്നും സിദ്ധാര്‍ത്ഥ് തെളിയിച്ചു.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജീവിതം. 2015 സെപ്റ്റംബര്‍ 11 ന് ഒരു അപകടത്തില്‍ സിദ്ധാര്‍ത്ഥിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ റോഡരികിലെ മതിലില്‍ ഇടിക്കുകയും നടന്റെ കാലിനും തലയ്ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു.
ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം. ഒറ്റപ്പെടാന്‍ അനുവദിക്കാതെ ആ സമയത്ത് എല്ലാവരും തന്റെ കൂടെയുണ്ടായിരുന്നു. ജിഷ്ണു തന്നെ വന്ന് കണ്ടിരുന്നു. അമ്മ അടുത്തുണ്ടായിരുന്നു. ഒന്ന് എഴുന്നേറ്റ് നടക്കണം എന്നുമാത്രമായിരുന്നു ആ സമയത്തെ ആഗ്രഹം എന്നും താരം പറയുന്നു.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…