Categories: latest news

അലമാരയില്‍ സൂക്ഷിക്കാന്‍ താല്‍പര്യമില്ല; ഒരിക്കല്‍ മാത്രം ധരിച്ച സാരികള്‍ വില്‍പ്പനയ്ക്ക് വെച്ച് നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

പല വേദികളും സാരി ഉടുത്താണ് താരം പങ്കെടുക്കാറുണ്ട്. അതുകൊണ്ട് സാരികളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. ഇപ്പോള്‍ ഒരിക്കല്‍ ഉടുത്ത സാരികളും ഉടുക്കാത്ത സാരികളും വില്‍ക്കാന്‍ ഒരുങ്ങുകയാണ് താരം. ആദായ വില്‍പ്പനയ്ക്കാണ് താരം വെച്ചിരിക്കുന്നത്. ലിനന്‍ സാരികള്‍ക്ക് 2500 രൂപയാണ് വില. കാഞ്ചീപുരം സാരികള്‍ 4000 4,500 രൂപാ നിരക്കില്‍ ലഭ്യമാവും. ബ്ലൗസ് കൂടി ചേര്‍ന്നാല്‍ വില വീണ്ടും കൂടും. ആദ്യം വരുന്നവര്‍ക്കാകും പരിഗണന എന്നും ക്യാപ്ഷനുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago