Categories: Gossips

മഞ്ഞുമ്മല്‍ പിള്ളേര് രണ്ടും കല്‍പ്പിച്ചാണ് ! ലൂസിഫറും 2018 നും തകിടുപൊടി

നൂറ് കോടി ക്ലബില്‍ റെക്കോര്‍ഡിട്ട് മഞ്ഞുമ്മല്‍ ബോയ്സ്. അതിവേഗം നൂറ് കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയത്. റിലീസ് ചെയ്തു 12 ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബില്‍ കയറിയത്. മലയാളത്തിനു പുറത്തുനിന്നും ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തെ അതിവേഗം നൂറ് കോടി ക്ലബില്‍ കയറ്റിയത്.

തമിഴ്നാട്ടില്‍ നിന്ന് വെറും 11 ദിവസം കൊണ്ട് 15 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഒരു മലയാള ചിത്രത്തിനു തമിഴ്നാട്ടില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനുകളില്‍ ഒന്നാണ് ഇത്. 2018, ലൂസിഫര്‍, പുലിമുരുകന്‍ എന്നിവയാണ് നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച മറ്റു മലയാള സിനിമകള്‍.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

14 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

14 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

14 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago