Nayanthara and Vignesh Shivan
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ. കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. അടുത്തിടെ സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നയന്‍താരയും വിഘ്‌നേഷും തമ്മില്‍ പ്രശ്‌നമുള്ളതായും ഇവര്‍ തമ്മില്‍ പിരിയാന്‍ പോകുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ് .
ഇന്‍സ്റ്റഗ്രാമിലൂടെ വളരെ ഇമോഷണലായിട്ടുള്ള ചില വാചകങ്ങള്‍ നയന്‍താര സ്റ്റോറിയാക്കി പങ്കുവെച്ചിരുന്നു. ഇതെന്താണെന്ന് അറിയാന്‍ കയറിയ ആരാധകര്‍ ആദ്യം നോക്കിയത് നടിയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്റെ പോസ്റ്റ് കൂടിയാണ്. സമാനമായ രീതിയിലൊരു പോസ്റ്റ് വിക്കി കൂടി പങ്കുവെച്ചതോടെ താരങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്‌നമുണ്ടെന്ന പ്രതീതിയായി. ഇതിനിടയിലാണ് നയന്‍താര വിക്കിയെ അണ്‍ ഫോളോ ചെയ്തിരിക്കുന്നതായി കണ്ടുപിടിക്കപ്പെടുന്നത്. ഇതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ വന്നു. വാര്‍ത്തകള്‍ വ്യാപകമായതിന് പിന്നാലെ നയന്‍താരയെ അഭിനന്ദിച്ച് കൊണ്ട് വിക്കി എത്തി. നയന്‍താരയുടെ ബിസിനസ് സംരംഭത്തിന്റെ പുതിയ നേട്ടത്തെ കുറിച്ചാണ് വിക്കി സംസാരിച്ചത്. ഇതോടെ അഭ്യൂഹങ്ങള്‍ പെട്ടെന്ന് അവസാനിച്ചു. വാസ്തവത്തില്‍ തനിക്ക് കിട്ടിയ നേട്ടങ്ങളെ കുറിച്ച് പറഞ്ഞുള്ള പോസ്റ്റായിരുന്നു നയന്‍താര അന്ന് പങ്കുവെച്ചത്. മാത്രമല്ല ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് അബദ്ധത്തിലോ മറ്റോ നയന്‍താര വിക്കിയെ അണ്‍ഫോളോ ചെയ്ത് പോയതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…