Categories: latest news

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മ, ജീവിതത്തില്‍ അത് സംഭവിക്കാതെ കല്യാണം വേണ്ട: അനശ്വര രാജന്‍

അഭിനയ മികവ് കൊണ്ട് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുന്ന നടിയാണ് അനശ്വര രാജന്‍. ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും താരം പലതവണ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുന്നോട്ടുള്ള ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് നടി.

സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ കല്യാണം കഴിക്ക് എന്നല്ല അമ്മ പറയുന്നത്. മറിച്ച് സാമ്പത്തിക ഭദ്രയില്ലാതെ കല്യാണം കഴിക്കേണ്ട എന്നാണ് പറയാളുള്ളത്. ആണ്‌പെണ്ണ് എന്നൊന്നുമല്ല എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാനം നേടാന്‍ സാധിക്കുന്നു എന്നത് ഇരട്ടി സന്തോഷിപ്പിക്കുന്നു.

എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചേച്ചിയാണ്. എന്റെ സപ്പോര്‍ട്ട് സിസ്റ്റവും വലിയ ക്രിട്ടിക്കും ചേച്ചിയാണ്. ചിലപ്പോള്‍ ഒരു കാര്യം ചെയ്യണ്ട എന്ന് ആരു പറഞ്ഞാലും ഞാന്‍ കേള്‍ക്കില്ല. പക്ഷെ അവള് പറഞ്ഞാല്‍ കേള്‍ക്കും. ഏത് പ്രശ്‌നം വന്നാലും അവളാണ് ഒപ്പം. മുന്ന് കൊല്ലം മുമ്പ് സൈബര്‍ ബുള്ളിയിങ് ഉണ്ടായപ്പോഴും അതിന് ശേഷ് ശേഷം ആളുകള്‍ പലതും പറയുമ്പോഴും അതു നീ കേള്‍ക്കണ്ട, ശ്രദ്ധിക്കണ്ട എന്നൊക്കെ പറഞ്ഞ് തൊട്ടടുത്തു നിന്നത് അവളാണ് എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago