Categories: latest news

റിവ്യൂ തന്നെ മിമിക്രിയാക്കി മാറ്റുന്നു; വിമര്‍ശനവുമായി വിജയ് ബാബു

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് വിജയ് ബാബു. ചലച്ചിത്രമേഖലയിലേക്ക് വരുന്നതിനുമുന്‍പ് സ്റ്റാര്‍ ടിവി, ഏഷ്യാനെറ്റ്, സിതാര ടിവി, സൂര്യ ടിവി എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

2013ല്‍ ചാനലുകളിലെ ജോലി ഉപേക്ഷിച്ച് മലയാളസിനിമയിലേക്ക് കടന്നുവന്നു. 2011ല്‍ പുറത്തിറങ്ങിയ ത്രീ കിംഗ്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, പെരുച്ചാഴി, നീന, ടമാര്‍ പടാര്‍, മിസ്റ്റര്‍ ഫ്രോഡ്, ആട് ഒരു ഭീകരജീവിയാണ്, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നടി സാന്ദ്രതോമസുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ആട്, ആട് 2, സൂഫിയും സുജാതയും, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ചതാണ്.

ഇപ്പോള്‍ റിവ്യു വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. റിവ്യൂസ് എന്ന് പറയുന്നത് നമ്മള്‍ എത്രയോ നാളുകളായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ്. അവരൊരു ഇന്‍ഡിവിജ്വല്‍ ആണ്. അവര്‍ അവരുടെ അഭിപ്രായം പറയുമ്പോള്‍, പലപ്പോഴും ഞാനും കണ്ടിട്ടുണ്ട്. ഈ റിവ്യൂവിംഗ് എന്ന് പറയുന്നത് ദൈവത്തെ ഓര്‍ത്ത് നിങ്ങള്‍ പബ്ലിക്കിന് കൂടി കാണാനുള്ള മൂന്നു ദിവസം കൊടുക്കണം.’ വിജയ് ബാബു ആവശ്യപ്പെട്ടു.

ഞാന്‍ തുടക്കം മുതലേ പറയുന്ന കാര്യമാണത്. ഞാന്‍ ഒരിക്കലും റിവ്യൂ ചെയ്യുന്നവര്‍ക്ക് എതിരൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണത എന്താണെന്ന് വെച്ചാല്‍ ഈ റിവ്യൂ തന്നെ ഒരു മിമിക്രിയായി മാറ്റിയിരിക്കുന്നു. അത് ആളുകളിലേക്ക് കൂടുതലായി എത്താനും, കൂടുതലായി ആകര്‍ഷിക്കാനും അത് വഴി റീച്ച് കിട്ടാനുമൊക്കെ ആണ് എന്നും അദ്ദേഹം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago