പ്രിയങ്ക ചോപ്ര ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രിയങ്ക വ്യായാമം ചെയ്യുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെകുറിച്ച് പറയുന്നത്. ആരാധകര്‍ ‘അമ്മ തിരിച്ചെത്തുന്നു’ എന്ന കുറിപ്പോടെ ചിത്രം എക്സ്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏത് ചിത്രത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹോളിവുഡ് ചിത്രമായ ‘ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്’ ആണ് പ്രിയങ്കയുടെ അടുത്ത പ്രൊജക്റ്റ് എന്ന് അഭ്യുഹങ്ങള്‍ ഉണ്ട്. ലവ് എഗൈന്‍ എന്ന ഹോളിവുഡ് ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ.
സമീപ കലത്തായി പ്രിയങ്ക കൂടുതല്‍ സമയവും മകളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മകള്‍ മാള്‍ട്ടിയോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. അവള്‍ പെട്ടന്ന് വളര്‍ന്നെന്ന് കാണിക്കുന്ന രീതിയില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പും താരം ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…