ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലെന്ന് വെളിപ്പെടുത്തി താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്നാണ് ദീപികയും രണ്‍വീറും വ്യക്തമാക്കിയത്. ദീപിക ഇപ്പോള്‍ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദീപിക ഗര്‍ഭിണിയാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സിലെ താരത്തിന്റെ ലുക്ക് തന്നെയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അന്ന് സില്‍വര്‍ സീക്വന്‍സ് സാരിയിലാണ് താരം എത്തിയത്. ഈ ലുക്കില്‍ താരത്തിന്റെ ബേബി ബംബ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു.
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ സിനിമാ താരങ്ങള്‍ അടക്കം നിരവധി പേരാണ് ദീപികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആശംസകളുമായി എത്തിയത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…