Categories: latest news

മകള്‍ക്കിപ്പോഴാണ് എല്ലാം മനസിലായി തുടങ്ങിയത്: മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള താരത്തിന്റെ മറുപടിയാണ് വൈറലായിരിക്കുന്നത്. വിജയി സാറിന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് കമന്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. ആ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ കൃത്യമായി മറുപടി പറയാന്‍ അറിയില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ ആശംസകള്‍ നേരുന്നു. അതുപോലെ എന്റെ മകളും ഇപ്പോള്‍ എന്നോട് പാര്‍ട്ടി, രാഷ്ട്രീയം എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്.’അവള്‍ ഇപ്പോഴാണ് അതൊക്കെ മനസിലാക്കി തുടങ്ങിയത്. അവള്‍ ആ ലേണിങ് പ്രോസസിലാണ്. ഞാന്‍ രാഷ്ട്രീയം എന്താണ് എന്നൊക്കെ പറഞ്ഞ് കൊടുത്തശേഷം ഞാന്‍ വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകള്‍ പറയാറുണ്ട്’, എന്നാണ് മീന പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago