Categories: latest news

ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കിയില്ല

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ ഉത്തരവില്‍ വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍, ഒരു കാരണവശാലും കേസിന്റെ അന്തിമ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. യാതൊരു സ്വാധീനവും കൂടാതെ പ്രധാന കേസിലെ അന്തിമ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമായി സര്‍ക്കാര്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago