മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കേരള കളക്ഷന്‍ 25 കോടിയിലേക്ക്. സാക് നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ 23.3 കോടിയായി. 13 ദിവസം കൊണ്ടാണ് ചിത്രം ഇത്രയും കളക്ട് ചെയ്തത്. ഈ വീക്കെന്‍ഡോടെ ഭ്രമയുഗത്തിന്റെ കേരള കളക്ഷന്‍ 25 കോടി കടന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടി കടന്നിട്ടുണ്ട്. ആദ്യമായാണ് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് 50 കോടി കളക്ട് ചെയ്യുന്നത്. തിയറ്റര്‍ റണ്‍ കഴിയുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് 80 കോടിയിലേക്ക് എത്തിയേക്കും.
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ നെഗറ്റീവ് വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…