Categories: latest news

ഞാന്‍ പൊട്ടിക്കരഞ്ഞു, ബോധം കെട്ടു വീണും; ശ്രുതി രജനീകാന്ത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അഭിനയത്തില്‍ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയില്‍കൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.

ഇപ്പോഴിതാ തന്റെ വിഷാദത്തിന്റെ സമയത്തും അതേക്കുറിച്ച് പുറം ലോകം അറിയാതിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. ഒരു തവണ വളരെ മോശം അവസ്ഥയായിരുന്നു. ചക്കപ്പഴത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. എനിക്ക് കണ്‍ട്രോള്‍ കിട്ടുന്നുണ്ടായിരുന്നില്ല. സീന്‍ എടുക്കുന്നതിനിടെ ഞാന്‍ പൊട്ടിക്കരഞ്ഞു. ചേട്ടന്‍ എന്നെ കയറി കെട്ടിപ്പിടിച്ചു. ഞാന്‍ ബോധം കെട്ടു വീണു. ചേട്ടന്‍ എന്നെ പൊക്കിക്കൊണ്ടു പോയി. ചേട്ടന്‍ ഭയങ്കര പാനിക്ക് ആയി. ചേട്ടന് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ഭയങ്കര പ്രശ്‌നമാണ്. ചേട്ടന്‍ എന്നെ മോളെ എന്ന് തന്നെയാണ് വിളിക്കുന്നത്. ചേട്ടന്‍ മോളേ മോളേ എന്ന് വിളിക്കുന്നത് ഒരു മുഴക്കം പോലെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ശരീരം വല്ലാതെ വീക്ക് ആയി. അന്ന് ഇതിന്റെ മോശം അവസ്ഥ അവര്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു തവണയാണ് അവിടെ വച്ച് സംഭവിച്ചിട്ടുള്ളത് എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago