ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയെക്കുറിച്ച് പറയുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല. എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് ഞാന്‍ ആരാണ്, എന്താണ് എന്നൊക്കെ അറിയാം. എന്നെ അറിയാത്ത ആളുകള്‍ എന്തെങ്കിലും പറയുമ്പോള്‍ അതെന്നെ ബാധിക്കാറില്ല. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് ബാധിച്ചു. അത് കുഴപ്പമില്ല മോളെ, അവര്‍ പറയുന്നത് സാധാരണയാണ്.
അതില്‍ നിന്ന് നല്ലത് നോക്കി നീ സ്വീകരിച്ചാല്‍ മതിയെന്ന് അമ്മ പറയും. അമ്മയും ചേച്ചിയും ചേട്ടനുമാെക്കെ അതില്‍ ചില്‍ ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറെ നെഗറ്റിവിറ്റി ഉണ്ട്. അത് ഒരു തരത്തിലും ബാധിക്കാന്‍ പാടില്ലെന്നാണ് ഇപ്പോഴത്തെ കുട്ടികളോട് പറയാനുള്ളതെന്നും നിമിഷ സജയന്‍ വ്യക്തമാക്കി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…