Categories: latest news

കല്യാണം കഴിച്ച് ജീവിച്ചാല്‍ മതിയെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നു: മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇതുവരെ എന്റെ ജീവിതത്തില്‍ നടന്നതെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണെന്ന് പറയുകയാണ് താരം. ഒന്നും പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. കഥ കേട്ടിട്ട് അതില്‍ അഭിനയിക്കുന്നു എന്നത് മാത്രമാണ് പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു ഘട്ടമെത്തിയപ്പോള്‍ തോന്നി വിവാഹം കഴിക്കാമെന്ന്. എന്നിട്ട് ഇനി സിനിമ ചെയ്യുന്നില്ലെന്നും കുടുംബിനിയായി ജീവിക്കാമെന്നും വിചാരിച്ചു. എന്നാല്‍ അതിന് ശേഷം വീണ്ടും സിനിമകള്‍ വരുമെന്നും ഇതുപോലെ അഭിനയിക്കുമെന്നും ഞാനും ചിന്തിച്ചിരുന്നില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 day ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago