Categories: latest news

ലാലേട്ടന്‍ വരുമ്പോള്‍ ചന്ദനത്തിന്റെ മണമാണ്: അന്ന രാജന്‍

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്ന രാജന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്‌കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.

മോഡലിങിലും സജീവമായ ലിച്ചി മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ്. താരം സൂപ്പര്‍ താരങ്ങളെ കുറിച്ച് പറയുന്ന വീഡിയോ വൈറലാണ്. ‘മമ്മൂക്ക നമ്മളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ്. നമ്മള്‍ ഒന്നും ആരും അല്ല അദ്ദേഹത്തിന് മുമ്പില്‍. എന്നാലും അദ്ദേഹം അങ്ങനെയാണ്. ഒരിക്കല്‍ സെറ്റില്‍ അദ്ദേഹം ഇരിക്കുകയാണ്. ഞാന്‍ അങ്ങോട്ടേക്ക് കയറി ചെന്നപ്പോള്‍ തന്നെ അദ്ദേഹം എഴുന്നേറ്റു എന്നും അന്ന പറയുന്നു.

ലാലേട്ടന്‍ വരുമ്പോള്‍ ചന്ദനത്തിന്റെ മണമാണ്. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോള്‍.’ ‘നമ്മള്‍ക്ക് വൈകുന്നേരമായിരുന്നു ഷൂട്ട്. നല്ല ടയേര്‍ഡും. പക്ഷെ അദ്ദേഹം കയറി വരുമ്പോള്‍ ഒരു ഭയങ്കര എനര്‍ജിയാണ് നമ്മള്‍ക്ക് കിട്ടുക എന്നും അന്ന പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

2 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago