Manjummel Boys
ബോക്‌സ്ഓഫീസില്‍ വമ്പന്‍ തൂക്കിയടിയുമായി മഞ്ഞുമ്മല്‍ ബോയ്‌സ്. നാല് ദിവസം കൊണ്ട് ചിത്രം വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 36.11 കോടിയാണ്. സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ഇത്. ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്ന ഭ്രമയുഗം, പ്രേമലു എന്നിവയ്ക്ക് നാല് ദിവസം കൊണ്ട് ലഭിച്ച കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു. വര്‍ക്കിങ് ഡേയ്‌സില്‍ പോലും ബോക്‌സ്ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം.
എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. നര്‍മ്മത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…