മലര്‍വാടി ആട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിന്‍ മറയത്തില്‍ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ഇപ്പോഴിതാ അജു മുഖ്യ വേഷത്തില്‍ എത്തുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. അതില്‍ അവതാരകന്റെ ചോദ്യത്തോട് അജുവിന്റെ പ്രതികരണം ഇപ്പോള്‍ വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. കുടുംബാസൂത്രണം മുഖ്യ വിഷയമായി എത്തുന്ന ചിത്രത്തിനെ കുറിച്ച് ചോദിക്കുന്നതിനിടയിലാണ് അജു വര്‍ഗീസിന്റെ രസകരമായ മറുപടി വന്നത്. കുടുംബാസൂത്രണം കേരളത്തില്‍ കൂടുതല്‍ പേര്‍ ബോധവാന്മാരായ വിഷയം അല്ലേ, അതിന് എത്രത്തോളം പ്രസക്തി നമ്മുടെ നാട്ടിലുണ്ട്? എന്ന അവതാരകാരന്റെ ചോദ്യത്തിന് ഇതിനെ കുറിച്ച് സംസാരിക്കാന്‍ ഒട്ടും അര്‍ഹത ഇല്ലാത്ത ആളാണ് താന്‍ എന്നായിരുന്നു അജുവിന്റെ മറുപടി.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…