Mammootty - Bramayugam
ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷനുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം. റിലീസ് ചെയ്തു 11 ദിവസങ്ങള്‍ കൊണ്ടാണ് ഭ്രമയുഗം ഈ നേട്ടം കൈവരിച്ചത്. 50 കോടി ക്ലബില്‍ കയറുന്ന ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമെന്ന നേട്ടവും ഭ്രമയുഗത്തിനു സ്വന്തം. കേരളത്തിനു പുറത്തും മികച്ച കളക്ഷനാണ് ഭ്രമയുഗത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം 50 കോടി ക്ലബില്‍ കയറുന്ന താരമെന്ന അപൂര്‍വ്വ നേട്ടവും ഇതോടെ മമ്മൂട്ടി സ്വന്തം പേരിലാക്കി. 2022, 2023, 2024 വര്‍ഷങ്ങളില്‍ മമ്മൂട്ടിക്ക് 50 കോടി സിനിമകള്‍ ഉണ്ട്. ഭീഷ്മപര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് നേരത്തെ 50 കോടി ക്ലബില്‍ സ്ഥാനം പിടിച്ച മമ്മൂട്ടി ചിത്രങ്ങള്‍.
ഭ്രമയുഗത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കൊടുമണ്‍ പോറ്റി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…