പുതിയ തെലുങ്ക് ചിത്രത്തിനായി പ്രതിഫലം ഉയര്‍ത്തി നടി അുപമ പരമേശ്വരന്‍. തില്ലു സ്‌ക്വയര്‍ ആണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന അനുപമയുടെ തെലുങ്ക് ചിത്രം. ഇതില്‍ അഭിനയിക്കാന്‍ രണ്ട് കോടിയാണ് താരം പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗ്ലാമറസായിട്ടാണ് ചിത്രത്തില്‍ അനുപമ പ്രത്യക്ഷപ്പെടുന്നത്.
ഇന്റിമേറ്റ്, ഗ്ലാമറസ് രംഗങ്ങള്‍ അധികമുള്ളതിനാല്‍ താരം പ്രതിഫലം ഉയര്‍ത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒന്ന് മുതല്‍ ഒന്നര കോടി രൂപ വരെയാണ് നടി പ്രതിഫലമായി വാങ്ങാറുള്ളത്. ചില സിനിമകള്‍ക്ക് പരിചയത്തിന്റെ പേരില്‍ ഒരു കോടിയാക്കി പ്രതിഫലം കുറക്കാറുണ്ട് എന്നും പറയപ്പെടുന്നു. എന്നാല്‍ തില്ലു സ്‌ക്വയറിനായി രണ്ട് കോടി അവകാശപ്പെട്ടത് നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ അഭിനയ രംഗത്തേക്ക് എത്തിയത്. മേരി എന്ന കഥാപാത്രത്തെയാണ് പ്രേമത്തില്‍ അനുപമ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രചന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…