എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.
എന്നാല്‍ വിമര്‍ശനങ്ങളെ എല്ലാം ചിരിച്ച് തള്ളുന്ന താരമാണ് അഭയ. അതിനാല്‍ തന്നെ അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ താരം എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ ഗോപി സുന്ദരിനൊപ്പം ജീവിച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും ബ്രേക്കപ്പായപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങളെയും എല്ലാം താരം വളരെ കൂളായിട്ടാണ് നേരിട്ടത്.
മോശം കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ചര്‍മ്മ സംരക്ഷണം സംബന്ധിച്ച ഒരു വീഡിയോയാണ് അഭയ അടുത്തിടെ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഗായികയ്‌ക്കെതിരെ ഈ പോസ്റ്റിന് അടിയില്‍ സൈബര്‍ അധിക്ഷേപവുമായി പലരും എത്തിയത്. കുളിച്ചുവന്നയുടന്‍ അടക്കമുള്ള ദൃശ്യങ്ങളാണ് പലരെയും പ്രകോപിപ്പിച്ചത്. അതില്‍ ഒരു പ്രൊഫൈലില്‍ നിന്നും മോശമായ ഒരു കമന്റാണ് അഭയ നേരിട്ടത്. ‘കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം’ എന്ന കമന്റിന് ‘ഞാന്‍ എന്ത് കാണിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, കൊച്ചമ്മ പോയാട്ട്’ എന്നാണ് അഭയ മറുപടി നല്‍കിയിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…