Categories: latest news

ആളുകളെ പേടിച്ച് വസ്ത്രം മാറ്റാറില്ല: ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.

ഇപ്പോള്‍ സിനിമയിലെ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ബോളിവുഡില്‍ അഭിനയിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങള്‍ ആണ് താന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ആളുകളെ പേടിച്ച് വസ്ത്രധാരണ രീതി താന്‍ മാറ്റിയിട്ടില്ല. ഹോട്ട് ലുക്കില്‍ എന്നും അഭിമാനിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ഗ്ലാമറസ് വേഷങ്ങള്‍ അത്രയുമില്ല. ഇന്നും അങ്ങനെയില്ലെന്നതാണ് സത്യം. സ്റ്റോറി ഓറിയെന്റഡ് ഗ്ലാമര്‍ മാത്രമേ ഇവിടെ വരുന്നുള്ളൂ. ഇവിടെ വന്നിട്ട് ഗ്ലാമറസ് ആകാന്‍ താന്‍ കുറച്ചു ബുദ്ധിമുട്ടിയെന്നും നടി പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago