Categories: Gossips

പ്രേമലു 50 കോടി ക്ലബില്‍; സുവര്‍ണ നേട്ടം മമ്മൂട്ടി സിനിമയോട് മത്സരിച്ച് !

നസ്ലന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു 13-ാം ദിവസമാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടിയില്‍ എത്തുന്നത്. റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് പ്രേമലു 43 കോടി കളക്ട് ചെയ്തിരുന്നു. പ്രവൃത്തി ദിനങ്ങള്‍ ആയിട്ടു കൂടി തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. നസ്ലന്റെയും മമിതയുടെയും കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് പ്രേമലു.

Premalu Film

2024 ലെ ആദ്യ 50 കോടി ചിത്രം കൂടിയാണ് ഇത്. ജയറാം ചിത്രം എബ്രഹാം ഓസ്ലര്‍ ആണ് തൊട്ടുപിന്നില്‍. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ചേക്കും. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച മമ്മൂട്ടി ചിത്രത്തോടു കൂടി മത്സരിച്ചാണ് പ്രേമലു ബോക്സ്ഓഫീസില്‍ സ്വപ്നസമാനമായ നേട്ടം കൈവരിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളുടെ വിജയത്തിനു ശേഷം ഗിരീഷ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് പ്രേമലു.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

27 minutes ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 hour ago

സാരിയില്‍ ക്യൂട്ട് ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 hour ago

സിനിമയില്‍ വാരാത്തതിന്റെ കാരണം പറഞ്ഞ് മാളവിക ജയറാം

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…

17 hours ago