Categories: Gossips

മോഹന്‍ലാലിന്റെ ബറോസ് വൈകുന്നത് എന്തുകൊണ്ട്? കാരണം ഇതാണ്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ തിയറ്ററുകളിലെത്താന്‍ വൈകും. മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മേയ് അവസാനത്തോടെ മാത്രമേ ചിത്രം തിയറ്ററുകളില്‍ എത്തൂ. വി.എഫ്.എക്സ് ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസ് നീളാന്‍ കാരണമെന്നാണ് വാര്‍ത്തകള്‍. ബറോസിന്റെ റിലീസ് നീട്ടിയതോടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് ഏപ്രില്‍ 10 ല്‍ നിന്ന് മാര്‍ച്ച് 28 ലേക്ക് ആക്കി.

Barroz

ഫോറം റീല്‍സ് കേരളയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് 23 നാകും ബറോസ് തിയറ്ററുകളിലെത്തുക. ആദ്യം ചെയ്ത ചില വി.എഫ്.എക്സ് വര്‍ക്കുകളില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ചില വി.എഫ്.എക്സ് വര്‍ക്കുകള്‍ വീണ്ടും ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫാന്റസി ഴോണറിലുള്ള ചിത്രം ത്രീ ഡി ഫോര്‍മാറ്റിലായിരിക്കും റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

‘തനിക്കു വേണമെങ്കില്‍ ഒഴിയാം, സംവിധായകനെ മാറ്റില്ല’; മോഹന്‍ലാല്‍ പറഞ്ഞു

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…

1 hour ago

മോഹന്‍ലാലും കൃഷാന്ദും ഒന്നിക്കുന്ന ചിത്രം; ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…

9 hours ago

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

1 day ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

1 day ago

സൂര്യയുടെ പിറന്നാള്‍ ആഘോഷമാക്കി ജ്യോതിക

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…

1 day ago