Categories: latest news

ആടുജീവിതം ഏപ്രിലില്‍ അല്ല ! മാര്‍ച്ചില്‍ എത്തും

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ മാര്‍ച്ച് 28 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. നേരത്തെ ഏപ്രില്‍ 10 നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് 13 ദിവസം മുന്‍പ് ആക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഏപ്രില്‍ ആദ്യവാരം മുതല്‍ കൂടുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്താല്‍ രണ്ട് ആഴ്ചയോളം ആടുജീവിതത്തിനു ഫ്രീ റണ്‍ ലഭിക്കും. ഇതു കൂടി പരിഗണിച്ചാണ് റിലീസ് നേരത്തെ ആക്കിയത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ബ്ലെസി സംവിധാനം ചെയ്യുന്നത്. നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിവിന്റെ വിവിധ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശാരീരികമായി ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായി മാറിയിരിക്കുന്നത്.

Prithviraj

ഓസ്‌കര്‍ ജേതാക്കളായ എ.ആര്‍.റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നടത്തിയിരിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2018 ലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് അമല പോളാണ്.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

3 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

4 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

4 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

4 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

4 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

6 hours ago