Categories: latest news

താന്‍ ഇന്നും ബോഡി ഷെയിമിങ് നേരിടുന്നു; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. താന്‍ ഇപ്പോഴും ബോഡിഷെയിമിങ് നേരിടുന്നുണ്ടെന്ന് തുറന്നു പറയുകയാണ് മഞ്ജു.

ഇഷ്ടം പോലെ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു. ഈ അടുത്ത് മാഹിയില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. 6.30 ന് തുടങ്ങുമെന്ന് പറഞ്ഞിട്ട്, ശരിക്കും പരിപാടി തുടങ്ങുമ്പോള്‍ 8.30 ആയി. 9.45 എനിക്ക് തിരികെ വരാനുള്ള ട്രെയിനാണ്. പെട്ടെന്ന് തന്നെ സംസാരിപ്പിച്ച് അവര്‍ എന്നെ വിട്ടു. സെറ്റ് സാരിയൊക്കെ ഉടുത്ത് ആകെ വിയര്‍ത്താണ് ഞാന്‍ ട്രെയിനിലേക്ക് എത്തുന്നത്. ട്രെയിനില്‍ കയറിയപ്പോള്‍ ബെര്‍ത്തില്‍ ഒരു ചേട്ടന്‍ ഇരിക്കുന്നുണ്ട്. എന്റെ പപ്പയുടെയൊക്കെ പ്രായം കാണും. എന്നെ നോക്കിയിട്ട് മഞ്ജു പത്രോസ് അല്ലേ എന്ന് ചോദിച്ചു. ‘എന്തായിത് വണ്ണം വെച്ച് എവിടെ പോകുന്നു’ എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ കരുതി എന്നെ നേരത്തെ അറിയുന്നതായിരിക്കുമെന്ന്. ചോദിച്ചപ്പോള്‍ അറിയില്ല. പാവം പിടിച്ച ഒരു മനുഷ്യനാണ്. എന്നെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. എന്നാല്‍ എനിക്ക് പിന്നെ ആ ചേട്ടനോട് സംസാരിക്കാന്‍ തോന്നിയില്ല എന്നും മഞ്ജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ബോള്‍ഡ് ലുക്കില്‍ സണ്ണി ലിയോണ്‍; പുതിയ ചിത്രങ്ങള്‍

ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളില്‍ ശ്രദ്ധേയയാണ് സണ്ണി ലിയോണ്‍.…

12 hours ago

പ്രണയത്തിന് സാഫല്യം; ഗൗതമിന്റെ കൈപിടിച്ച് നടി വി.എസ്. സൗമ്യ

നടി വി.എസ്. സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ…

12 hours ago

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്; പുതിയ ഫോട്ടോഷൂട്ട് വീഡിയോ

മോഡലിങ് രംഗത്ത് സജീവമാണ് ദയ സുജിത്. നടി…

12 hours ago

മോശം കമന്റുകള്‍; മുടി കൊഴിയുന്നത് ലൈവായി കാണിച്ച് രേണുവിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ക്രൂര പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി…

20 hours ago

സാരിയിൽ തനത് ഭംഗി;മനോഹരിയായി സുപർണ സജീഷ്

സിനിമാരംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാനുളള ശ്രമത്തിലാണ് നടി…

1 day ago

38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനൊപ്പം ലിസിയുടെ തിരിച്ചുവരവ്

അഭിനയത്തിന് 38 വര്‍ഷത്തെ ഇടവേള, വീണ്ടും ക്യാമറയ്ക്ക്…

1 day ago