കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാക്കിയ ‘കാന്താര’ ഓര്‍മയില്ലേ? ഇപ്പോള്‍ ഇതാ മലയാളത്തിന്റെ ‘കാന്താര’യാകാന്‍ മത്സരിക്കുകയാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. കേരളത്തിനു പുറത്ത് വലിയ രീതിയിലാണ് ചിത്രം ചര്‍ച്ചയായിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരുക്കിയ ഭ്രമയുഗത്തിന്റെ മലയാളം പതിപ്പ് മാത്രമാണ് ഫെബ്രുവരി 15 ന് റിലീസ് ചെയ്തത്. മറ്റു ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പ് ഈ വാരം മുതല്‍ തിയറ്ററുകളിലെത്തുകയാണ്.
റിലീസ് ചെയ്തു അഞ്ച് ദിവസം കൊണ്ട് 33 കോടിക്ക് മുകളിലാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വര്‍ക്കിങ് ഡേയായ ഇന്നലെ (തിങ്കള്‍) പോലും ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് രണ്ട് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ ഭ്രമയുഗത്തിനു സാധിച്ചു. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 12 കോടിക്ക് അടുത്താണ് ഭ്രമയുഗം നേടിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത ഒരു സിനിമ, അതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ആയിട്ടുകൂടി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് ബോക്‌സ്ഓഫീസില്‍ കാണുന്നത്.
ഭ്രമയുഗത്തിന്റെ തെലുങ്ക് പതിപ്പ് ഈ മാസം 23 ന് തിയറ്ററുകളിലെത്തും. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഭ്രമയുഗം തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. മലയാളം പതിപ്പിന് ലഭിച്ച മികച്ച അഭിപ്രായത്തെ തുടര്‍ന്ന് തെലുങ്കില്‍ പ്രതീക്ഷിച്ചതിലും അധികം സ്‌ക്രീനുകള്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകളും ഉടന്‍ റിലീസ് ചെയ്യും. മറ്റ് ഭാഷകളിലുള്ള പതിപ്പുകള്‍ കൂടി ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാകാന്‍ ഭ്രമയുഗത്തിനു സാധിക്കും. ചിത്രത്തിന്റെ ഒടിടി റൈറ്റ് വന്‍ തുകയ്ക്കാണ് സോണി ലിവ് സ്വന്തമാക്കിയിരിക്കുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…