Bramayugam
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഒടിടി അവകാശം വിറ്റു പോയത് വന്‍ തുകയ്ക്ക്. സോണി ലിവ് ആണ് ഭ്രമയുഗം സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ ഭ്രമയുഗത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സോണി ലിവ് വന്‍ തുക ചെലവഴിക്കാന്‍ തയ്യാറാകുകയായിരുന്നു.
30 കോടിക്ക് അടുത്താണ് ഭ്രമയുഗത്തിന്റെ ഒടിടി ബിസിനസ് നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ട്സ്റ്റാര്‍ 20 കോടി ഓഫര്‍ ചെയ്‌തെങ്കിലും നിര്‍മാതാക്കള്‍ ഒടിടി അവകാശം നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ 25 കോടിക്ക് മുകളില്‍ നല്‍കാന്‍ സോണി ലിവ് തയ്യാറാകുകയായിരുന്നു. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് ഭ്രമയുഗം 30 കോടി കളക്ട് ചെയ്തു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലുള്ള പതിപ്പും ഉടന്‍ തിയറ്ററുകളിലെത്തും.
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റിലാണ് തിയറ്ററുകളിലെത്തിയിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…