മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളത്തില്‍ നിറസാന്നിധ്യമായത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ശിവദയുടെ ലോങ് ഹെയറിന് ഏറെ ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ താരം മുടി മുറിച്ചിരിക്കുകയാണ്. ‘ഷോര്‍ട്ട് ഹെയര്‍ ലൈഫിന് തുടക്കം’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ലോങ് ഹെയര്‍ മുറിച്ചത് ശിവദയുടെ ആരാധകരെ ഏറെ വിഷമിപ്പിച്ചു. ‘മുടി മുറിക്കണ്ടായിരുന്നു’ ‘ലോങ് ഹെയര്‍ തന്നെയാണ് ഭംഗി’ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്കു താഴെ വന്നിട്ടുള്ളത്. അതേസമയം രാജഗിരി ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് വേണ്ടിയാണ് താരം ഹെയര്‍ ഡൊണേഷന്‍ നടത്തിയിരിക്കുന്നത്. ഇതറിഞ്ഞ ആരാധകര്‍ താരത്തിന്റെ നല്ല മനസ്സിനെ അനുമോദിച്ചും രംഗത്തെത്തി.
1986 ഏപ്രില്‍ 23 നാണ് ശിവദയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സായി. സിനിമ രംഗത്തു നിന്നുള്ള മുരളി കൃഷ്ണയാണ് ശിവദയുടെ ജീവിതപങ്കാളി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…