Categories: Gossips

ഭ്രമയുഗത്തിനും വീഴ്ത്താനായില്ല ! ‘പ്രേമലു’ വന്‍ വിജയത്തിലേക്ക്; കണക്കുകള്‍ ഇങ്ങനെ

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനു മുന്നിലും വീഴാതെ പ്രേമലു. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഏഴാം ദിനത്തിലും ഒരു കോടിക്ക് മുകളില്‍ ബോക്സ്ഓഫീസ് കളക്ഷന്‍ നേടി. റിലീസ് ചെയ്ത് ഏഴാം ദിനമായ ഇന്നലെ പ്രേമലു കളക്ട് ചെയ്തത് 1.40 കോടിയാണ്. ചിത്രം ഉടന്‍ തന്നെ 25 കോടി ക്ലബില്‍ കയറും.

ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 14.90 കോടിയാണ് പ്രേമലു കളക്ട് ചെയ്തത്. ഓവര്‍സീസില്‍ ഏഴ് കോടിക്ക് അടുത്തും ഇതുവരെ സ്വന്തമാക്കി. വേള്‍ഡ് വൈഡ് കളക്ഷന്‍ 20 കോടി കടന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടക്കാനാണ് സാധ്യത.

Mammootty – Bramayugam

കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് ഭ്രമയുഗത്തിന്റേതാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് വിറ്റുപോയത്. തൊട്ടു പിന്നില്‍ പ്രേമലുവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത പ്രേമലുവില്‍ നസ്ലനും മമിതയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. റൊമാന്‍സ് – കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

14 hours ago