Categories: Gossips

രണ്ട് ദിവസം കൊണ്ട് ഭ്രമയുഗം എത്ര നേടി?

മമ്മൂട്ടി ചിത്രം ഭ്രമയുഗം 25 കോടി ക്ലബിലേക്ക്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം 25 കോടി നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യ രണ്ട് ദിവസം കൊണ്ട് 15 കോടിയാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തത്. ആദ്യ ദിനം എട്ട് കോടിക്ക് അടുത്ത് ചിത്രം വാരിക്കൂട്ടിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ കൂടി ആകുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടക്കുമെന്നാണ് കണക്കുകൂട്ടല്‍.

Mammootty (Bramayugam)

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പും ഉടന്‍ തിയറ്ററുകളിലെത്തും.

വേള്‍ഡ് വൈഡായി ഇന്ന് മാത്രം എട്ട് കോടിക്ക് മുകളില്‍ ഭ്രമയുഗം നേടുമെന്നാണ് സാക്‌നില്‍ക് അടക്കമുള്ള ട്രാക്കേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago