Categories: Gossips

മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം ഉടനില്ല

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം ഉടനില്ല. രണ്ടാം ഭാഗം അല്‍പ്പം കൂടി കഴിഞ്ഞ് ആലോചിച്ചാല്‍ മതിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പ്രതീക്ഷിച്ച അത്ര കളക്ഷന്‍ ആദ്യ ഭാഗത്തിനു ലഭിക്കാത്തതിനാല്‍ ആണ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറിയത്. ആദ്യ ഭാഗത്തിന്റെ കളക്ഷന്‍ നോക്കിയായിരിക്കും രണ്ടാം ഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ നേരത്തെ പറഞ്ഞിരുന്നു.

Malaikottai Valiban

അതേസമയം സാമ്പത്തികമായി വലിയ പരാജയമായിരിക്കുകയാണ് വാലിബന്റെ ആദ്യ ഭാഗം. സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 11 ദിവസം കൊണ്ട് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് 13.32 കോടി മാത്രമാണ്. ആഗോള തലത്തില്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 30 കോടിക്ക് മാത്രം താഴെയാണ്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് കൂടി പരിഗണിച്ചാലും മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. 50 കോടിയില്‍ അധികമാണ് വാലിബന്റെ ചെലവ്. മാര്‍ച്ച് ആദ്യ വാരത്തോടെ വാലിബന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയേക്കും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago