Categories: Gossips

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകുമോ? ഭ്രമയുഗത്തിനു ആദ്യദിനം വമ്പന്‍ കളക്ഷന്‍

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്ത്. കേരളത്തില്‍ നിന്ന് മാത്രം മൂന്ന് കോടിയിലേറെ സിനിമ കളക്ട് ചെയ്തിട്ടുണ്ട്. കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മാത്രം ആദ്യദിനം ഗ്രോസ് ആയി 42 ലക്ഷം നേടാന്‍ ഭ്രമയുഗത്തിനു സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിനത്തിലെ വേള്‍ഡ് വൈഡ് ബോക്സ്ഓഫീസ് കളക്ഷന്‍ എട്ട് കോടിക്ക് മുകളില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റു പോയത് ഒരു ലക്ഷത്തിലേറെ ടിക്കറ്റുകളാണ്. വര്‍ക്കിങ് ഡേ ആയ ഇന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ പ്രേമലുവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതില്‍ രണ്ടാം സ്ഥാനത്ത്. ഭ്രമയുഗത്തിന്റെ ഒരു ലക്ഷത്തി മൂവായിരം ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ വിറ്റു പോയതെങ്കില്‍ പ്രേമലുവിന്റേത് 70,000 ആണ്.

Mammootty (Bramayugam)

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഒരു മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ആണ്. കൊടുമണ്‍ പോറ്റി എന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് കൊടുമണ്‍ പോറ്റിയെന്നാണ് ഭ്രമയുഗം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരമാണ്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടിപൊളി ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി അനശ്വര രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍.…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 hours ago

വെറൈറ്റി ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

3 hours ago

സാരിയില്‍ മനോഹരിയായി ദില്‍ഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago