Categories: latest news

ഞാന്‍ ബാലചേട്ടന്റെ ഭാര്യ തന്നെയാണ്; ഫേമസാകാന്‍ കെട്ടിയതല്ലെന്നും എലിസബത്ത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.

അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു. ഇപ്പോള്‍ എലിസബത്ത് തന്റെ കൂടെയില്ലെന്ന് ബാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഒരു വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളോട് പ്രതികരിക്കുകയാണ് എലിസബത്ത്. ബാലചേട്ടന്റെ അല്ലെങ്കില്‍ സെലിബ്രിറ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാന്‍ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്. അതില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ലല്ലോ. അതുകൊണ്ട് സോഷ്യല്‍മീഡിയ പേജ് തുടങ്ങാന്‍ പാടില്ലെന്നുണ്ടോ. വിവാഹത്തിന് മുമ്പും എനിക്ക് സോഷ്യല്‍മീഡിയ പേജുണ്ടായിരുന്നു. അതില്‍ ഒരുപാട് ഫോളോവേഴ്‌സുണ്ടായിരുന്നു. ഫേമസാകാനാണ് ബാലയെ കെട്ടിയത് എന്ന് പറയുന്നവര്‍ അണ്‍ ഫോളോ ചെയ്ത് പോക്കോളൂ എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago