Categories: Gossips

വേണ്ടവിധം പ്രൊമോഷന്‍ ഇല്ല, സ്‌ക്രീനുകളും കുറവ്; ആന്റോ ജോസഫിനെതിരെ മമ്മൂട്ടി ആരാധകര്‍

നിര്‍മാതാവ് ആന്റോ ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ച് മമ്മൂട്ടി ആരാധകര്‍. ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ആന്റോ ജോസഫിന്റെ കമ്പനിയായ ആന്‍ മെഗാ മീഡിയയാണ്. സിനിമ റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കേരളത്തിലെ പല കേന്ദ്രങ്ങളിലും ബുക്കിങ് ആരംഭിച്ചിരുന്നില്ല. ഇക്കാരണത്താലാണ് മമ്മൂട്ടി ആരാധകര്‍ ആന്റോ ജോസഫിനെതിരെ രംഗത്തെത്തിയത്.

ഓവര്‍സീസിലും ഇന്ത്യക്ക് പുറത്തും മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്കിങ് ആരംഭിച്ചു. എന്നാല്‍ കേരളത്തില്‍ പലയിടത്തും ബുക്കിങ് ആരംഭിക്കാന്‍ വൈകി. മാത്രമല്ല കേരളത്തില്‍ ഭ്രമയുഗത്തിനു സ്‌ക്രീനുകള്‍ കുറവാണെന്നും ഇതിനു കാരണം ആന്റോ ജോസഫിന്റെ ശ്രദ്ധയില്ലായ്മ ആണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ആന്റോ ജോസഫ് വിതരണവും നിര്‍മാണവും ചെയ്യുന്ന സിനിമകളുടെയെല്ലാം ഗതി ഇതു തന്നെയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. സിനിമയ്ക്ക് കാര്യമായ പ്രൊമോഷന്‍ നല്‍കാത്തതിലും ആരാധകര്‍ ആന്റോയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

നിരവധി പേരാണ് ആന്റോ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ചീത്ത വിളിയും അശ്ലീല പ്രയോഗങ്ങളും നടത്തുന്നത്. ഒടുവില്‍ ആന്റോ ജോസഫിന് ഫെയ്സ്ബുക്കിലെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു. മാത്രമല്ല ഇന്നലെ ഭ്രമയുഗം പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റ് നടക്കുന്നതിനിടെ എല്ലാ വാര്‍ത്താ ചാനലുകളുടെയും ലൈവ് വീഡിയോയ്ക്ക് താഴെ മമ്മൂട്ടി ആരാധകര്‍ ആന്റോ ജോസഫിനെ ചീത്ത വിളിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

6 minutes ago

ഓസിയുടെ കുഞ്ഞിനെതിരെ മോശം കമന്റ്

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

60 minutes ago

ഭര്‍ത്താവിന് വേണ്ടി ഷാരൂഖിനൊപ്പം അഭിയനയിക്കാതെ ഐശ്വര്യ റായി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

60 minutes ago

ബിഗ്‌ബോസ് സീസണ്‍ 7 ല്‍ കൂടുതല്‍ പ്രതിഫലം രേണുവിനോ?

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

6 hours ago