Categories: latest news

കുട്ടികള്‍ ഇല്ലാത്തതെന്താ? മറുപടിയുമായി വിധുപ്രതാപും ദീപ്തിയും

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് വിധുപ്രതാപും ദീപ്തിയും. വിധു ഗായകനായി തിളങ്ങി നില്‍ക്കുമ്പോള്‍ ദീപ്തിയാകട്ടെ അവതാരക എന്ന നിലയിലാണ് തന്റേ കഴിവ് തെളിയിച്ചിരിക്കുന്നത്.

2008 ലാണ് വിധു പ്രതാപും ദീപ്തിയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദീപ്തിയും വിധുവും.

കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷര്‍ അല്ല. ചില സമയത്ത് ഞങ്ങള്‍ക്ക് തോന്നാറുണ്ട്, ഇത് ഞങ്ങളേക്കാളേറെ പ്രഷറായി തോന്നുന്നത് പുറത്ത് നില്‍ക്കുന്നവര്‍ക്കാണെന്ന്. ഒരു പരിചയമില്ലാത്ത ആളുകള്‍ക്ക് വരെ ഭയങ്കര പ്രഷറായി ഇത് തോന്നാറുണ്ടെന്നും ദീപ്തി ചൂണ്ടിക്കാട്ടി. തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് വിധു പ്രതാപും സംസാരിച്ചു. ഒരു ഷോയ്ക്ക് പോകുമ്പോള്‍ അവിടത്തെ സംഘാടനകന്‍ ഭാര്യ വന്നില്ലേ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. മക്കളുടെ കാര്യം ചോദിച്ചപ്പോള്‍ മക്കള്‍ ഇല്ലെന്നും പറഞ്ഞു. മക്കള്‍ വേണ്ടെന്ന് തീരുമാനിച്ച് വിവാ?ഹം ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. എ?ഗ് ഫ്രീസ് ചെയ്യുന്നവരുണ്ട്. മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ട് ഒരുപാട് ശ്രമിച്ചിട്ടും കുട്ടികള്‍ ഇല്ലാത്തവരുണ്ടാകാം. ഒരു വിവാഹത്തില്‍ ഭാര്യയും ഭര്‍ത്താവും മാത്രം എടുക്കേണ്ട തീരുമാനമാണ് കുട്ടികളെന്നത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നത് പുറത്ത് നിന്ന് ഒരാളും ചോദിച്ചറിയേണ്ട കാര്യമല്ല. പക്ഷെ വളരെ ജെനുവിനായി സംസാരിക്കുന്നവരുണ്ട്. അതേസമയം ഇവര്‍ക്ക് കുട്ടികളില്ലേ, ആദ്യം പോയി കുട്ടികളെ ഉണ്ടാക്ക് എന്ന് പറയുന്നവരും ഉണ്ട് എന്നും ഇവര്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കരുത്: ആലിയ

ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ…

13 hours ago

തലയണമന്ത്രം സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എന്റെ ഒരു അമ്മായിയാണ്: ഉര്‍വശി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…

13 hours ago

സാരിയില്‍ മനോഹരിയായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

16 hours ago

അമ്മയാകാനുള്ള കാത്തിരിപ്പില്‍ ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

16 hours ago